പി സി ജോര്‍ജിന്റെ നെഹ്‌റു വിരുദ്ധ പരാമര്‍ശം: കോണ്‍ഗ്രസ് കട്ടപ്പനയില്‍ ചാണകം ഒഴിച്ച് പ്രതിഷേധിച്ചു
പി സി ജോര്‍ജിന്റെ നെഹ്‌റു വിരുദ്ധ പരാമര്‍ശം: കോണ്‍ഗ്രസ് കട്ടപ്പനയില്‍ ചാണകം ഒഴിച്ച് പ്രതിഷേധിച്ചു

ഇടുക്കി: ബിജെപി നേതാവ് പി സി ജോര്‍ജിന്റെ നെഹ്‌റു വിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ചാണകം ഒഴിച്ച് പ്രതിഷേധിച്ചു. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. ലോകം ആദരിക്കുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ അധിഷേപിക്കുകയും ഇന്ത്യയിലെ മതേതരത്വത്തെ തകര്‍ക്കാനും ശ്രമിക്കുന്ന സംഘപരിവാറിന്റ നാവായി മാറിയിരിക്കുകയാണ് പി സി ജോര്‍ജെന്ന് നേതാക്കള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ജോസ് മുത്താനാട്ട്, സി എം തങ്കച്ചന്‍, ജോസ് ആനക്കല്ലില്‍, റൂബി വേഴമ്പത്തോട്ടം, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, റിന്റോ വേലനാത്തു, ഷിബു പുത്തന്‍പുരക്കല്‍, സജിമോള്‍ ഷാജി, റോയി ഇഞ്ചനാട്ട്, ഷാജന്‍ എബ്രഹാം, രാജു വെട്ടിക്കല്‍, പ്രശാന്ത് രാജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






