മില്‍മ ചെയര്‍മാന്‍ വീട് സന്ദര്‍ശിച്ചു: പശുക്കളെ നഷ്ടപ്പെട്ട കുട്ടിക്കര്‍ഷകര്‍ക്ക് 45,000 രൂപ അനുവദിച്ചു
മില്‍മ ചെയര്‍മാന്‍ വീട് സന്ദര്‍ശിച്ചു: പശുക്കളെ നഷ്ടപ്പെട്ട കുട്ടിക്കര്‍ഷകര്‍ക്ക് 45,000 രൂപ അനുവദിച്ചു

ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരുടെ വീട് മില്‍മ ചെയര്‍മാന്‍ എം ടി ജയന്‍ സന്ദര്‍ശിച്ചു. 45000 രൂപാ അടിയന്തര സഹായം നല്‍കുമെന്നും ബാക്കിയുള്ള സഹായം ബോര്‍ഡ് മീറ്റിങ് കൂടിയശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹമായ സഹായം ഉറപ്പാക്കുമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഹാര്‍ട്ടിങ്ക്സ് ഗ്ലോബല്‍ വഴി കുട്ടി കര്‍ഷകനായ മാത്യു ബെന്നിക്കും കുടുംബത്തിനും ഒരു പശുവിനെ വാങ്ങിക്കൊടുക്കുമെന്നും തുടര്‍ന്നും സഹായങ്ങള്‍ ചെയ്യുമെന്നും പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു. കേരള ഹോം ഡിസൈന്‍ എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാത്യുവിന് പശുവിനെ വാങ്ങി നല്‍കുമെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു. ഇതിന് പുറമേ ജില്ലാ മൃഗ സംരക്ഷവകുപ്പ്, ജില്ലാ ക്ഷീരവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്.
What's Your Reaction?






