കൊന്നത്തടി ചതുരക്കള്ളിപ്പാറ അങ്കണവാടി കെട്ടിടം ഉദ്ഘാടനംചെയ്തു
കൊന്നത്തടി ചതുരക്കള്ളിപ്പാറ അങ്കണവാടി കെട്ടിടം ഉദ്ഘാടനംചെയ്തു
ഇടുക്കി: പുതുതായി നിര്‍മിച്ച കൊന്നത്തടി ചതുരക്കള്ളിപ്പാറ അങ്കണവാടി കെട്ടിടം കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനംചെയ്തു ഇതോടനുബന്ധിച്ച് പ്രവേശനോത്സവവും നടത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മല്‍ക്ക അധ്യക്ഷനായി. പഞ്ചായത്തംഗം പി കെ ഉണ്ണികൃഷ്ണന്‍, അങ്കണവാടി സൂപ്പര്‍വൈസര്‍ അലീഷ അഷ്‌റഫ്, ആര്യമോള്‍ പി.വി, മിഥു ഗോപി, എ ആര്‍ സദാശിവന്‍, പോള്‍ കോപ്പുഴ, നിഷ എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

