ഉപ്പുതോട് സെന്റ് ജോസഫ് സ്‌കൂളിന് പുതിയ ബസ്: ഫ്‌ളാഗ് ഓഫ് ചെയ്ത് ജെബി മേത്തര്‍ എംപിയും ഉമാ തോമസ് എംഎല്‍എയും
ഉപ്പുതോട് സെന്റ് ജോസഫ് സ്‌കൂളിന് പുതിയ ബസ്: ഫ്‌ളാഗ് ഓഫ് ചെയ്ത് ജെബി മേത്തര്‍ എംപിയും ഉമാ തോമസ് എംഎല്‍എയും
ഇടുക്കി: ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പുതുതായി വാങ്ങിയ ബസ് അഡ്വ. ജെബി മേത്തര്‍ എംപിയും ഉമാ തോമസ് എംഎല്‍എയുംചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ജെബി മേത്തര്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച 23 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് വാങ്ങിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഇടുക്കി രൂപതാ മുഖ്യവികാരി ജനറല്‍ റവ. ഡോ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. തോമസ് നെച്ചിക്കാട്ടിന്റെ അധ്യക്ഷനായി. ജെബി മേത്തര്‍ എംപി താക്കോല്‍ കൈമാറി. ഉമാ തോമസ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പ്രജിനി ടോമി, ഡെന്നി ബെന്നി, മിനി ഷാജി, പിടിഎ പ്രസിഡന്റ് ജിജി അഴകത്ത്, ഹെഡ്മാസ്റ്റര്‍ ജോയിച്ചന്‍ ജോസഫ്, ജെസ്സി വില്‍സണ്‍, സണ്ണി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. എ പി ഉസ്മാന്‍, മിനി സാബു, ടെസ്സി തങ്കച്ചന്‍, ജോബി തയ്യില്‍, തങ്കച്ചന്‍ അമ്പാട്ടുകുഴി, വിജയന്‍ കല്ലുങ്കല്‍, റോയി ഇടശ്ശേരിക്കുന്നേല്‍, ജിമ്മി പള്ളിക്കുന്നേല്‍, ബിജു പുതിയാപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

