മാലിന്യ സംസ്‌കരണത്തില്‍ ഇരട്ടയാര്‍ പഞ്ചായത്ത് മാതൃക: സന്ദര്‍ശനവുമായി ചങ്ങനാശേരി നഗരസഭാ കൗണ്‍സിലര്‍മാര്‍
മാലിന്യ സംസ്‌കരണത്തില്‍ ഇരട്ടയാര്‍ പഞ്ചായത്ത് മാതൃക: സന്ദര്‍ശനവുമായി ചങ്ങനാശേരി നഗരസഭാ കൗണ്‍സിലര്‍മാര്‍

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി നഗരസഭാ കൗണ്‍സിലര്‍മാര്‍ സന്ദര്‍ശനം നടത്തി. ഇരട്ടയാറിലെ ആധുനിക എംആര്‍എഫ് മോഡല്‍ ചില്ലിങ് മാലിന്യ സംസ്‌കരണ കേന്ദ്രം, തുമ്പൂര്‍മുഴി മാതൃക മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതകര്‍മ സേനയും മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും ഇരട്ടയാറിലേതാണ്. ഹരിത കേരളാ മിഷന്റെ മാതൃകാ പൈലറ്റ് പഞ്ചായത്തും ഇരട്ടയാറാണ്. അടുത്തദിവസങ്ങളില്‍ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഇരട്ടയാറിലെത്തും.
What's Your Reaction?






