അയ്യപ്പഭക്തന്‍ കാനനപാതയില്‍ കുഴഞ്ഞുവീണ് മരിച്ചു
അയ്യപ്പഭക്തന്‍ കാനനപാതയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: കാനനപാതയിലൂടെ സന്നിധാനത്തേയ്ക്കുള്ള യാത്രയ്ക്കിടെ അയ്യപ്പഭക്തന്‍ കുഴുഞ്ഞുവീണ് മരിച്ചു. ചെെന്നെ തിരുവള്ളിക്കേനി സ്വദേശി യുവരാജ് (53) ആണ് പുല്ലുമേട് കഴുതക്കുഴിക്കും ഇടയില്‍ മരിച്ചത്. ഇതോടെ പുല്ലുമേട് കാനനപാതയില്‍ ഈ തീര്‍ഥാടന കാലത്ത് മരിച്ചവരുടെ എണ്ണം നാലായി. ഞായറാഴ്ച രാവിലെ സത്രത്തുനിന്ന് 14 അംഗ സംഘത്തിനൊപ്പമാണ് യുവരാജ് പുറപ്പെട്ടത്. കഴുതക്കുഴിയില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പുല്ലുമേട്ടിലെത്തി വൈദ്യ സഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ എത്തിച്ചു. കുമളി എസ്.ഐ ലിജോ പി മണിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
What's Your Reaction?






