ഇരുമ്പുകമ്പി ഇളകിമാറി: വണ്ടിപ്പെരിയാര്‍ പാലത്തില്‍ വാഹനങ്ങള്‍ക്ക് ഭീഷണി
ഇരുമ്പുകമ്പി ഇളകിമാറി: വണ്ടിപ്പെരിയാര്‍ പാലത്തില്‍ വാഹനങ്ങള്‍ക്ക് ഭീഷണി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പുതിയ പാലത്തില്‍ കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിയാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന കമ്പി ഇളകിമാറി. പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന കമ്പി വാഹനങ്ങള്‍ക്ക് ഭീഷണിയായിട്ടും മാറ്റി സ്ഥാപിക്കാന്‍ ദേശീയപാത അധികൃതര്‍ തയ്യാറായിട്ടില്ല. രണ്ടുദിവസം മുമ്പാണ് കമ്പി ഇളകിത്തെറിച്ചത്. ഇതില്‍ തട്ടി നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. നേരത്തെ പുതിയ പാലം ഉദ്ഘാടനം ചെയ്ത് ഒരുവര്‍ഷത്തിനുള്ളില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് മൂന്നുമാസം കഴിയും മുമ്പാണ് കമ്പി ഇളകിമാറിയത്
What's Your Reaction?






