വൃദ്ധയുടെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി: അപകടം നെടുങ്കണ്ടത്ത്
വൃദ്ധയുടെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി: അപകടം നെടുങ്കണ്ടത്ത്

ഇടുക്കി: നെടുങ്കണ്ടത്ത് വൃദ്ധയുടെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറി അപകടം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15ഓടെയാണ് അപകടം. പടിഞ്ഞാറെക്കവലയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസ് കയറുന്നതിനിടെ കൈവിട്ട് താഴെ വീഴുകയും ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. പരിക്കേറ്റ വയോധികയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






