വേമ്പനാട് കായല്‍ നീന്തിക്കടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി രാജകുമാരി സ്വദേശി ലിന്‍സ് ജോര്‍ജ്
വേമ്പനാട് കായല്‍ നീന്തിക്കടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി രാജകുമാരി സ്വദേശി ലിന്‍സ് ജോര്‍ജ്
ഇടുക്കി: വേമ്പനാട് കായല്‍ നീന്തിക്കടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി രാജകുമാരി മുളഞ്ഞിതറപ്പേല്‍ ലിന്‍സ് ജോര്‍ജ്. ചേര്‍ത്തല തവണക്കടവില്‍നിന്ന് വൈക്കം ബീച്ചിലേക്കുള്ള മൂന്നര കിലോമീറ്റര്‍ ദൂരമാണ് ലിന്‍സ് നീന്തിക്കയറിയത്. ദീര്‍ഘദൂര നീന്തലില്‍ സജീവമായ ലിന്‍സ് ആലുവ വളാശ്ശേരി റിവര്‍ സ്വിമ്മിങ് ക്ലബ് അംഗമാണ്. ക്ലബ്ബിലെ പരിശീലകന്‍ സജിയുടെ കീഴിലാണ് ലിന്‍സ് പരിശീലനം നേടുന്നത്. വര്‍ഷങ്ങളായുള്ള ആഗ്രഹത്തിനൊടുവിലാണ് വേമ്പനാട് കായല്‍ നീന്തിക്കടന്ന് ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂറില്‍നിന്ന് ലിന്‍സ് ഏറ്റുവാങ്ങി. നീന്തല്‍ പരിശീലനരംഗത്തും സജീവമായ ലിന്‍സ്, അംഗപരിമിതര്‍ക്ക് നീന്തല്‍ പഠിപ്പിക്കുന്ന ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും നിരവധിപേര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. നേട്ടം കൈവരിച്ച ലിന്‍സിന് നാട്ടില്‍ വിവിധ സ്വീകരണങ്ങളും നല്‍കി.
What's Your Reaction?