കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം തുടങ്ങി

കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം തുടങ്ങി

Nov 24, 2026 - 11:55
 0
കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം തുടങ്ങി
This is the title of the web page

ഇടുക്കി: കട്ടപ്പന കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം തുടങ്ങി. അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിനും കലശപൂജയ്ക്കും ശേഷം മുഖ്യകാര്യദര്‍ശി ഷാജി പെരുമ്പള്ളില്‍ പൊങ്കാല അടുപ്പില്‍ അഗ്‌നി പകർന്നു. നൂറുകണക്കിന് വിശ്വാസികൾ പൊങ്കാലയിട്ടു.  വൈകിട്ട് 6.15ന് വിശേഷാല്‍ ദീപാരാധനയും കാര്‍ത്തികവിളക്കും, 7.30ന് ദീപസ്തംഭം കത്തിക്കല്‍ എന്നിവ നടക്കും. പ്രസിഡൻ്റ് ടി ജി അജീഷ്, സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ, അജിത് ബാബു, വി ജി രമണൻ, ബ്രഹ്‌മദത്തൻ പി എസ്, എം ഡി വിപിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow