വേനല്‍ കനക്കുന്നു: ഏലം കര്‍ഷകര്‍ ആശങ്കയില്‍
വേനല്‍ കനക്കുന്നു: ഏലം കര്‍ഷകര്‍ ആശങ്കയില്‍
ഇടുക്കി: ജില്ലയില്‍ വേനല്‍ കനത്തതോടെ ഏലം കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇത്തവണ മണ്‍സൂണ്‍ മഴ പേരിനുമാത്രം ലഭിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വിളവില്‍ 60 ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് ആശങ്ക. മഴ കുറഞ്ഞതോടെ ഏലച്ചെടികളില്‍ പൂവിടുന്നതും കായ്പിടിത്തവും ഗണ്യമായി കുറഞ്ഞു. വിപണിയില്‍ മികച്ച വില ലഭിക്കുമ്പോഴും വിളവ് വന്‍ തോതില്‍ കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്. മഴ കുറഞ്ഞതോടെ ഓരോ മാസവും ചെയ്യേണ്ട വള പ്രയോഗവും മുടങ്ങി. ഏലം പുനഃകൃഷി ചെയ്ത കര്‍ഷകര്‍ തൈ ചെടികള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ് കര്‍ഷകര്‍. ഇതോടെ ഏലം കൃഷിയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയിലായി.
What's Your Reaction?