നെടുങ്കണ്ടം ടൗണിലെ ഗതാഗത പരിഷ്‌കരണം ആരംഭിച്ചു 

നെടുങ്കണ്ടം ടൗണിലെ ഗതാഗത പരിഷ്‌കരണം ആരംഭിച്ചു 

Sep 10, 2026 - 17:25
 0
നെടുങ്കണ്ടം ടൗണിലെ ഗതാഗത പരിഷ്‌കരണം ആരംഭിച്ചു 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി ആദ്യഘട്ട ട്രാഫിക് പരിഷ്‌കരണ ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ആദ്യഘട്ട പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. ടൗണിലെ രണ്ട് ലിങ്ക് റോഡുകളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്ത് ജങ്ഷനില്‍നിന്ന് സ്റ്റേഡിയം റോഡിലേക്കും പടിഞ്ഞാറെ കവലയില്‍നിന്ന് ജീവമാതാ ഹോസ്പിറ്റല്‍ ഭാഗത്തേക്കുമുള്ള ലിങ്ക് റോടുകളിലാണ് വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തിയത്. ബസ്‌വേ, സീബ്ര ക്രോസിങ്, തുടങ്ങി റോഡിലെ വിവിധ മാര്‍ക്കിങ്ങുകള്‍ പൂര്‍ത്തീകരിച്ചു. ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുടെ പരിഷ്‌കരണവും ആരംഭിച്ചു. പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow