13 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍
13 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍
ഇടുക്കി: വീട് കേന്ദ്രീകരിച്ച് അനധികൃതമായി മദ്യം വിറ്റയാളെ എക്‌സൈസ് സംഘം പിടികൂടി. ബി.എല്‍.റാം ഈട്ടിത്തേരിയില്‍ ആലാനിക്കല്‍ സിനീഷ് (43) അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് 57 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 13 ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബെവ്കോ ഔട്ട്ലെറ്റുകളില്‍നിന്ന് വാങ്ങുന്ന മദ്യം 200 മില്ലിയുടെ ചെറിയ കുപ്പികളിലാക്കി ഒന്നിന് 300 രൂപ നിരക്കില്‍ലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം പി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ കെ ബി, പ്രിവന്റീവ് ഓഫീസര്‍മാരായ ജോജി ഇ സി, ബൈജു ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍ പി വര്‍ഗീസ്, ജസ്റ്റിന്‍ പി സി, ഷിബിന്‍ എസ്, ഷിബു ജോസഫ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി വി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?