പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയിലുള്ള കെഎസ്ആര്‍ടിസി ബസിന് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയിലുള്ള കെഎസ്ആര്‍ടിസി ബസിന് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ഇടുക്കി: പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതിയിലുള്ള കെഎസ്ആര്‍ടിസി ബസിന് കട്ടപ്പനയില്‍ യുഡിഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ബസ് അലങ്കരിച്ചും ജീവനക്കാരെ ഹാരം അണിയിച്ചും യാത്രികരായി എത്തിയ സ്ത്രീകള്‍ക്ക് പൂവും മധുരവും നല്‍കിയുമാണ് സ്വീകരണം നല്‍കിയത്. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, യുഡിഫ് മണ്ഡലം ചെയര്‍മാന്‍ സിജു ചക്കുംമ്മൂട്ടില്‍, ജോണി കുളംപള്ളി, തോമസ് മൈക്കിള്‍, ലീലാമ്മ ബേബി, ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ജോസ് കലയത്തിനാല്‍, സി എം തങ്കച്ചന്‍, ഷാജി വെള്ളംമാക്കല്‍, കെ ഡി രാധാകൃഷ്ണന്‍, പൊന്നപ്പന്‍ അഞ്ചപ്ര, ജോസ് അനക്കല്ലില്‍, ഷാജന്‍ എബ്രഹാം, ഷിബു, രത്‌നമ്മ സുരേന്ദ്രന്‍, രഞ്ജിനി സജീവ്, ബിന്‍സി ഷിനോജ്, ശ്രീകാന്ത് എം എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?