നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റ് അണക്കരയില്‍ പരീക്ഷാ വിജയികളെ അനുമോദിച്ചു 

നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റ് അണക്കരയില്‍ പരീക്ഷാ വിജയികളെ അനുമോദിച്ചു 

Jun 15, 2026 - 12:35
 0
നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റ് അണക്കരയില്‍ പരീക്ഷാ വിജയികളെ അനുമോദിച്ചു 
This is the title of the web page

ഇടുക്കി: നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റ് കുമളി, ചക്കുപള്ളം, വണ്ടന്‍മേട് പഞ്ചായത്തുകളിലെ എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇടുക്കി എംഎല്‍എ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റായിരുന്ന നിയാസ് കൂരാപ്പിള്ളി തൊടുപുഴയില്‍വച്ച് വാഹനാപകടത്തില്‍ മരണപ്പെടുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ട്രസ്റ്റ് എല്ലാവര്‍ഷവും ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും പുരസ്‌കാര വിതരണവും നടത്തിവരുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തകനുള്ള  പുരസ്‌കാരം അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ട്രസ്റ്റ് ചെയര്‍മാന്‍ സാബു കുറ്റിപ്പാലക്കലിന് സമ്മാനിച്ചു. ട്രസ്റ്റ് അംഗം സാബു വയലില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow