കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയുടെ സംരക്ഷണഭിത്തി തകര്‍ന്നുവീണു
കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയുടെ സംരക്ഷണഭിത്തി തകര്‍ന്നുവീണു
ഇടുക്കി: കനത്ത മഴയില്‍ ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്റെ കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയുടെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. നാല് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍ പറഞ്ഞു. തൊട്ടടുത്തുള്ള കോണ്‍വെന്റ് വക കൃഷിഭൂമിയിലേയ്ക്കാണ് സംരക്ഷണഭിത്തി പതിച്ച്. അവിടെയും വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു. യൂണിയനിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ നാലുവര്‍ഷമായി ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. യൂണിയന്റെ മുഴുവന്‍ വരുമാന മാര്‍ഗങ്ങളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നിയോഗിച്ചിട്ടുള്ള ആളുകളാണ് കൈകാര്യം ചെയ്യുന്നത്. എങ്കിലും ഹൈറേഞ്ചിലെ യൂണിയന്‍ വക സ്വത്തുവകകള്‍ സംരക്ഷിക്കുന്നതിനോ അതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ഒരു രൂപപോലും അതില്‍നിന്ന് ചെലവഴിക്കുന്നില്ലെന്ന് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ പറഞ്ഞു. സംഘടനയ്ക്കുള്ളിലെ പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യൂണിയന് ഇത് താങ്ങാന്‍ കഴിയില്ലെന്നും ശ്രീപത്മനാഭപുരം പദ്ധതിക്കുവേണ്ടി നാലുകോടി രൂപയിലേറെ സംഭാവന ചെയ്ത പാവപ്പെട്ട സമുദായ അംഗങ്ങളാണ് വീണ്ടും വീണ്ടും ഇതിനായി പണം നല്‍കുന്നതും കേടുപാടുകള്‍ വരാതെ ഈ മന്ദിരം സംരക്ഷിച്ചുപോരുന്നതെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?