പൂപ്പാറയിലെ കുടിയൊഴിപ്പിക്കല്‍: 15 കുടുംബങ്ങളെ 6 മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കും 

പൂപ്പാറയിലെ കുടിയൊഴിപ്പിക്കല്‍: 15 കുടുംബങ്ങളെ 6 മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കും 

May 8, 2026 - 16:23
 0
പൂപ്പാറയിലെ കുടിയൊഴിപ്പിക്കല്‍: 15 കുടുംബങ്ങളെ 6 മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കും 
This is the title of the web page

ഇടുക്കി: പൂപ്പാറയില്‍ ഹൈക്കോടതി വിധി നടപ്പാക്കിയതിനെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങളെ 6 മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍. കഴിഞ്ഞ ദിവസം നടന്ന ഒഴിപ്പിക്കലില്‍ 29 വീടുകളും മൂന്ന് ആരാധനാലയങ്ങളുമടക്കം 88 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. ഇതില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവര്‍ക്കായി നിലവില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുഴ പുറമ്പോക്കില്‍ അനധികൃതമായി നിര്‍മിച്ച ഈ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് 2023 ജനുവരിയിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2024- ഫെബ്രുവരി 7നാണ് ഈ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് കടകള്‍ പൂട്ടി സീല്‍ ചെയ്തിരുന്നെങ്കിലും വീടുകളിലെ താമസിക്കാരെ ഒഴിപ്പിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെതിരെ കെട്ടിട ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവച്ചു. ഇതോടെയാണ് സ്വയം ഒഴിഞ്ഞുപോകാനുള്ള സാവകാശം നല്‍കിയത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 29 വീടുകളും വ്യാഴാഴ്ച ഒഴിപ്പിച്ചശേഷം പൊളുച്ചുനീക്കിയത്. 
17 കുടുംബങ്ങള്‍ക്കാണ് മറ്റൊരു സ്ഥലത്തും ഭൂമിയോ, വീടോ ഇല്ലാത്തത്. ഇതില്‍ 2 കുടുംബങ്ങള്‍ക്ക് നേരത്തെ ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചിരുന്നു. വീട് നിര്‍മാണം പൂര്‍ത്തിയായാല്‍ ഈ 2 കുടുംബങ്ങള്‍ക്കും അവിടേയ്ക്ക് മാറി താമസിക്കാം. ബാക്കിയുള്ള 15 കുടുംബങ്ങളെയും 6 മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് ശാന്തന്‍പാറ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. 
വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഒരു വര്‍ഷത്തേക്ക് സ്വകാര്യ തേയില കമ്പനിയുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഇവര്‍ക്ക് അനുവദിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി ഈ ആവശ്യം നിരസിച്ചാല്‍ ജില്ലാ ഭരണകൂടം മറ്റ് മാര്‍ഗങ്ങള്‍ തേടും.

What's Your Reaction?

like

dislike

love

funny

angry

sad

wow