എച്ച്‌സിഎന്‍-റോട്ടറി ക്ലബ് ഓഫ് കട്ടപ്പന റീല്‍സ് മേള: വിജയികളെ പ്രഖ്യാപിച്ചു: പുരസ്‌കാര വിതരണം ജൂണ്‍ 3ന് കട്ടപ്പനയില്‍
എച്ച്‌സിഎന്‍-റോട്ടറി ക്ലബ് ഓഫ് കട്ടപ്പന റീല്‍സ് മേള: വിജയികളെ പ്രഖ്യാപിച്ചു: പുരസ്‌കാര വിതരണം ജൂണ്‍ 3ന് കട്ടപ്പനയില്‍
ഇടുക്കി: ജില്ലയിലെ പ്രമുഖ വാര്‍ത്താ ചാനലായ ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കും(എച്ച്സിഎന്‍) റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി 'റീല്‍സ് മേള 2026' എന്ന പേരില്‍ സംഘടിപ്പിച്ച റീല്‍സ് മത്സരത്തിലെ വിജയികളെ തെരഞ്ഞെടുത്തു. മികച്ച റീല്‍ ആയി 'അനാഥ ബാലന്‍' തെരഞ്ഞെടുക്കപ്പെട്ടു. 'പറയാന്‍ മറന്നത്' എന്ന റീല്‍ രണ്ടാംസ്ഥാനവും 'ലൈംഗികാരോപണം-ആത്മഹത്യ' എന്ന റീല്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും.
അനാഥ ബാലന്‍ ഒരുക്കിയ ജിന്‍സണ്‍ കെ എസ് ആണ് മികച്ച സംവിധായകന്‍. 'ലൈംഗികാരോപണം-ആത്മഹത്യ'യിലെ അഭിനയത്തിന് അനൂപ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ റീലിന്റെ രചയിതാവ് അഭിരാം ടി രതീഷ് ആണ് മികച്ച തിരക്കഥാകൃത്ത്. ഈ വിഭാഗങ്ങളില്‍ 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനായ 'അനാഥ ബാലനി'ലെ ജെറോം ജിന്‍സന് 2000 രൂപ സമ്മാനിക്കും. അവസാന ഘട്ടത്തിലെത്തിയ 20 റീലുകളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണംചെയ്യും. എല്ലാ റീലുകളും എച്ച്സിഎന്‍ ന്യൂസ്, എച്ച്സിഎന്‍ എന്റര്‍റ്റൈന്‍മെന്റ്, കേരളാവിഷന്‍ ഐ നെറ്റ്, എച്ച്സിഎന്‍ ഓണ്‍ലൈന്‍ എന്നീ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍നിന്നും വിദേശത്തുനിന്നുമായി ആയിരത്തിലേറെ റീലുകളാണ് മത്സരത്തിനെത്തിയത്. ജൂണ്‍ 3ന് കട്ടപ്പനയില്‍ നടക്കുന്ന റോട്ടറി ഗവര്‍ണര്‍ വിസിറ്റ് പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പാസ്റ്റ് അസിസ്റ്റന്റ് ഗവര്‍ണര്‍ പി എം ജോസഫ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് വിനോദ് കുമാര്‍, സെക്രട്ടറി അജോ എബ്രഹാം, ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് ബൈജു എബ്രഹാം വേമ്പേനി, റോട്ടറി ചാര്‍ട്ടര്‍ പ്രസിഡന്റ് ജോസഫ് തോമസ്, എച്ച്ഡിഎന്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു, മാനേജിങ് പാര്‍ട്ടര്‍ സാജന്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?