കട്ടപ്പന കൈരളിപടിയില്‍ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി
കട്ടപ്പന കൈരളിപടിയില്‍ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി

ഇടുക്കി:കട്ടപ്പന കൈരളിപടിയില്‍ കുളത്തില്‍ നിന്നും ദിവസങ്ങള്‍ പടക്കമുള്ള മൃതദേഹം കണ്ടെത്തി. കുന്നുംപുറത്ത് ജിജി കെ എന്‍ -ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടന്നു വരുന്നതിനിടെയാണ് ജിജിയുടെ വീടിന്റ പിന്‍വശത്തുള്ള കുളത്തില്‍ നിന്ന് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കട്ടപ്പന പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ രോഹിണി. മക്കള്‍ ജിതിന്‍, ജിത്തു. രോഹിണിയും മൂത്തമകന്‍ ജിതിനും അബുദാബിയിലാണ്
What's Your Reaction?






