രാജകുമാരി സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം
രാജകുമാരി സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം

ഇടുക്കി: രാജകുമാരി സര്‍വീസ് സഹകരണ ബാങ്കിന്റെ 49-ാമത് വാര്‍ഷിക പൊതുയോഗം നടന്നു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് ബോസ് പി മാത്യു ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തില്‍ രാജകുമാരി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെയും കുടുംബശ്രീ സ്വയം സഹായ സംഘങ്ങളെയും ആദരിച്ചു. 2023-24 വര്‍ഷത്തെ റിപ്പോര്‍ട്ടും, കണക്ക് അവതരണവും 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും ചര്‍ച്ചയും നടന്നു. വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി, ഭരണസമിതിയംഗങ്ങള്‍ സെക്രട്ടറി അമ്പിളി ജോര്‍ജ്, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






