നവീകരിച്ച ഇടിഞ്ഞമല മണിക്കട കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
നവീകരിച്ച ഇടിഞ്ഞമല മണിക്കട കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ ഇടിഞ്ഞമല മണിക്കട കുടിവെള്ള പദ്ധതി നവീകരണത്തിനുശേഷം പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചന്‍ വെള്ളക്കട ഉദ്ഘാടനം ചെയ്തു. കാലപ്പഴക്കത്താല്‍ തകലാറിലായിരുന്ന മോട്ടോറും സംഭരണ ടാങ്കും വിതരണ പൈപ്പുകളും പുനസ്ഥാപിച്ചു. 30 വര്‍ഷം മുമ്പ് ഇരട്ടയാര്‍ പഞ്ചായത്താണ് പദ്ധതി ആരംഭിച്ചത്. പിന്നീട് കാലപ്പഴക്കത്താല്‍ മോട്ടോര്‍ തകരാറിലായി. പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നതും പതിവായി. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. ത്രീ ഫേസ് ലൈന്‍ വലിച്ച് പുതിയ മോട്ടോര്‍ സ്ഥാപിക്കുകയും ജലം സംഭരിക്കാനുള്ള ടാങ്കുകള്‍ നവീകരിക്കുകയും ചെയ്തു. ഗുണഭോക്താക്കളുടെ വീടുകളിലേക്ക് പുതിയ വിതരണ പൈപ്പുകളും സ്ഥാപിച്ചു. 40 ഓളം കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലുള്ളത്. ഇരട്ടയാര്‍ പഞ്ചായത്തംഗം രജനി സജി മോട്ടോര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. പദ്ധതിക്കായി മൂന്ന് സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ട് നല്‍കിയ വാളിയേക്കല്‍ ബാബുവിനെ യോഗത്തില്‍ ആദരിച്ചു. പദ്ധതി പ്രസിഡന്റ് സതീഷ് പന്തക്കല്‍ അധ്യക്ഷനായി. സെക്രട്ടറി ടോണി ടോജി, കോണ്‍ഗ്രസ് ഇരട്ടയാര്‍ വാര്‍ഡ് പ്രസിഡന്റ് സജീവന്‍ പറമ്പില്‍, സുരേഷ് പന്തക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






