മുല്ലപ്പെരിയാറിന്റെ സുരക്ഷാചുമതല പുതിയ സമിതിക്ക്: കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി
മുല്ലപ്പെരിയാറിന്റെ സുരക്ഷാചുമതല പുതിയ സമിതിക്ക്: കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി

ഇടുക്കി: നിലവിലുള്ള മേല്‍നോട്ടസമിതിയെ പിരിച്ചുവിട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാചുമതല പുതിയ കേന്ദ്ര സമിതിയുടെ കീഴിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി മുല്ലപ്പെരിയാര്‍ സമരസമിതി. സുരക്ഷാ പരിശോധന അടിയന്തരമായി നടത്തണമെന്ന നിര്‍ദേശം ആശ്വാസകരമാണ്. കഴിഞ്ഞ മേല്‍നോട്ടസമിതിയിലെ അംഗങ്ങള്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ക്ക് മുഖം കൊടുക്കുകയും കേരളത്തിന്റെ തീരുമാനങ്ങളെ തള്ളുകയുമാണ് ചെയ്തിരുന്നത്. 2022ല്‍ ഡോ. ജോ ജോസഫ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വിദഗ്ധനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും ഇപ്പോള്‍ അംഗീകരിച്ചു. ഈ തീരുമാനങ്ങളോടെ കേരളത്തിന് പുതിയ ചുവടുവയ്പ്പുകള്‍ നടത്താം. എന്നാല്‍ ബലപ്പെടുത്തലിന് കേരളം വഴങ്ങി. അണക്കെട്ട് സുരക്ഷിതമാണോയെന്ന് പഠനം നടത്താന്‍ സമിതിയില്‍ സമ്മര്‍ദ്ദം ചെലുത്തണം. 2014ലെ സുപ്രീംകോടതി വിധിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണം. തുടര്‍നടപടികളില്‍ വീഴ്ച ഉണ്ടാകാതെ നദീജല വിഷയങ്ങളില്‍ കേരളത്തിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ജെയിംസ് വില്‍സണ്‍ ഉള്‍പ്പെടെ ഉള്ളവരുടെ നിര്‍ദേശങ്ങള്‍ തേടണം. കേരളത്തിന് ലഭിച്ച അവസരത്തെ പരമാവധി പ്രയോജനപ്പെടുത്തണം. കേരളത്തിനു സുരക്ഷ തമിഴ്‌നാടിന് ജലം എന്ന നിലപാടുമായി മുന്നോട്ടുപോകണമെന്നും സമിതി മുഖ്യരക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍, ചെയര്‍മാന്‍ ഷാജി പി ജോസഫ്, ജനറല്‍ കണ്‍വീനര്‍ സിബി ജോസഫ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






