കായികതാരങ്ങള്‍ക്ക് കാല്‍വരിമൗണ്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്
കായികതാരങ്ങള്‍ക്ക് കാല്‍വരിമൗണ്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ വേഗറാണി ദേവപ്രിയയ്ക്കും മറ്റ് കായിക താരങ്ങള്‍ക്കും പരിശീലന്‍ ടിബിന്‍ ജോസഫിനും കാല്‍വരിമൗണ്ട് കാല്‍വരി ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കി. കാല്‍വരിമൗണ്ടില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ താരങ്ങളെ സ്വീകരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ അനുമോദന യോഗം ഉദ്ഘാടനംചെയ്തു. സിഎംഐ കാര്‍മല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു മഞ്ഞക്കുന്നേല്‍ അധ്യക്ഷനായി. സിഎംഐ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ബിജു വെട്ടുകല്ലേല്‍ മുഖ്യപ്രഭാഷണം നടത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനു ജോസ് കായികതാരങ്ങളെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ കായിക അധ്യാപകന്‍ ടിബിന്‍ ജോസഫിനെയും അനുമോദിച്ചു. കട്ടപ്പന വിദ്യാഭ്യാസ ഓഫീസിലെ എന്‍എംഒ ടിജിന്‍ ടോം ശാസ്ത്ര പ്രതിഭകളെയും മാനേജര്‍ ഫാ. ഫിലിപ്പ് മണ്ണാകത്ത് ശാസ്ത്ര അധ്യാപകരെയും അനുമോദിച്ചു. റിന്റാ വര്‍ഗീസ്, ജെസി കാവുങ്കല്‍, റോമിയോ സെബാസ്റ്റ്യന്‍, റീന സണ്ണി, ചെറിയാന്‍ കെ സി, റിജു ജെയിംസ്, ഷാജി എബ്രഹാം, സിസ്റ്റര്‍ കൊച്ചുറാണി മാത്യു, ഫാ. ജോബിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

