'കേരള ബ്രാന്‍ഡി'ന്റെ മറവില്‍ തേയിലപ്പൊടി ഇറക്കുമതി: കര്‍ഷകരെ ദുരിതത്തിലാക്കുമെന്ന് ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍
'കേരള ബ്രാന്‍ഡി'ന്റെ മറവില്‍ തേയിലപ്പൊടി ഇറക്കുമതി: കര്‍ഷകരെ ദുരിതത്തിലാക്കുമെന്ന് ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍
ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ 'കേരള ബ്രാന്‍ഡി'ല്‍ തേയിലപ്പൊടി ഉള്‍പ്പെടെ 10 ഉല്‍പ്പന്നങ്ങള്‍ പുറത്തിക്കാനുള്ള നീക്കത്തിനുപിന്നില്‍ ചതിയെന്ന് ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് വൈ സി സ്റ്റീഫന്‍. സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി കേരള ബ്രാന്‍ഡായി മാത്രം വ്യാപാരം നടത്താനുള്ള തീരുമാനം വന്‍കടക്കാരെ സഹായിക്കാണെന്നും ഇത് ചെറുകിടക്കാരെ തകര്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന തേയിലപ്പൊടിയുടെ 30 ശതമാനം കേരളത്തിലെ തേയിലപ്പൊടിയുമായി ഇടകലര്‍ത്തി വില്‍ക്കാമെന്ന് കേരള ബ്രാന്‍ഡിന്റെ നയരേഖയില്‍ പറയുന്നു. രാജ്യത്ത് ഗുണനിലവാരമുള്ള തേയില ഉല്‍പാദനത്തില്‍ രണ്ടാംസ്ഥാനമാണ് ഇടുക്കിക്കും വയനാടിനും.
കേന്ദ്ര സര്‍ക്കാരിന്റെയും ടീ ബോര്‍ഡിന്റെയും വിലക്ക് ലംഘിച്ച് ഇടുക്കിയിലെ ഭൂരിഭാഗം ഫാക്ടറികളും ഇതര സംസ്ഥാനങ്ങളില്‍നിന്നും ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും നിലവാരം കുറഞ്ഞ പച്ചക്കൊളുന്തും തേയിലപ്പൊടിയും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇനി കേരള ബ്രാന്‍ഡിന്റെ പേരില്‍ തേയില ഇറക്കുമതി ചെയ്ത് ഇടകലര്‍ത്തി കയറ്റുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ ആയിരക്കണക്കിന് ചെറുകിട തേയില കര്‍ഷകര്‍ ദുരിതത്തിലാകും.
ഇറക്കുമതി വര്‍ധിക്കുമ്പോള്‍ ജില്ലയിലെ തേയില ഉല്‍പാദനം കൂടുതലാണെന്ന് വരുത്തി പച്ചക്കൊളുന്തിന് വിലയിടിക്കും. വിലയും ഉല്‍പാദനവും കുറയുകയും വന്യമൃഗ ഭീഷണി വര്‍ധിക്കുകയും ചെയ്തതോടെ ഒട്ടേറെ പേര്‍ കൃഷി ഉപേക്ഷിച്ചു. കേരള ബ്രാന്‍ഡിന്റെ മറവില്‍ കര്‍ഷകരുടെ ഉല്‍പ്പന്നം വേണ്ടാചരക്കാക്കി മാറ്റാനുള്ള വന്‍കിടക്കാരുടെ ഗൂഢാലോചനയാണിത്. വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും വൈ സി സ്റ്റീഫന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
What's Your Reaction?