കട്ടപ്പന കല്ലുകുന്ന് അസിപ്പടി-പീടികപ്പുരയിടം റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല: ദുരിതക്കയത്തില്‍ 30 കുടുംബങ്ങള്‍

കട്ടപ്പന കല്ലുകുന്ന് അസിപ്പടി-പീടികപ്പുരയിടം റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല: ദുരിതക്കയത്തില്‍ 30 കുടുംബങ്ങള്‍

Nov 5, 2025 - 11:56
 0
കട്ടപ്പന കല്ലുകുന്ന് അസിപ്പടി-പീടികപ്പുരയിടം റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല: ദുരിതക്കയത്തില്‍ 30 കുടുംബങ്ങള്‍
This is the title of the web page

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് വാര്‍ഡില്‍ മഹാപ്രളയത്തില്‍ തകര്‍ന്ന അസിപ്പടി-പീടികപ്പുരയിടം റോഡിന്റെ പുനര്‍ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തം. 30ലേറെ കുടുംബങ്ങളാണ് ഏഴുവര്‍ഷമായി ബുദ്ധിമുട്ടുന്നത്. 2018 ഓഗസ്റ്റ് 15നാണ് മലവെള്ളപ്പാച്ചിലില്‍ 20 അടിയോളം താഴ്ചയിലേക്ക് റോഡ് ഇടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. എംഎല്‍എ ഫണ്ടില്‍നിന്ന് 25 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 20 ലക്ഷവും അനുവദിച്ചിരുന്നു. എന്നാല്‍ ഏഴുവര്‍ഷമായിട്ടും സാങ്കേതിക കാരണങ്ങളാല്‍ റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കാനോ മറ്റ് തുടര്‍നടപടിയോ ഉണ്ടായില്ല. ഫണ്ട് വിനിയോഗിക്കാതെ വന്നതോടെ റദ്ദാക്കപ്പെട്ടു.
റോഡരികിലെ പല വീടുകളും അപകടാവസ്ഥയിലാണ്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പലരും വീടുകള്‍ ഉപേക്ഷിച്ചു. സഞ്ചാരയോഗ്യമായ പാതയില്ലാത്തതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ ജനം ബുദ്ധിമുട്ടുകയാണ്. പലതവണ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടും നടപടയുണ്ടായില്ല. റോഡില്ലാത്തതില്‍ ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണവും മുടങ്ങി. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow