മലങ്കര ടൂറിസം അഴിമതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിന് ക്ലീന്‍ ചിറ്റ് 

മലങ്കര ടൂറിസം അഴിമതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിന് ക്ലീന്‍ ചിറ്റ് 

Jul 16, 2026 - 11:02
 0
മലങ്കര ടൂറിസം അഴിമതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിന് ക്ലീന്‍ ചിറ്റ് 
This is the title of the web page

ഇടുക്കി: മുന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം അഴിമതി ആരോപണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഈ ഘട്ടത്തില്‍ നടത്തിയ പരിശോധനകളില്‍ അഴിമതി നടന്നതിനോ ക്രമക്കേടുകള്‍ ഉണ്ടായതിനോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേവലം പ്രാഥമിക നടപടിക്രമങ്ങളും കരാര്‍ ഒപ്പിടലും മാത്രമേ പദ്ധതിയില്‍ നടന്നിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മുട്ടം സ്വദേശിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ബേബി ജോസ് മണ്ടാനമാണ് മലങ്കര ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പില്‍ 112 കോടി രൂപയുടെ അഴിമതി നടന്നതായി പരാതി നല്‍കിയത്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതാണ്ട് 300 ഓളം ഏക്കര്‍ ഭൂമി 30 വര്‍ഷത്തേക്ക് വളരെ തുച്ഛമായ വിഹിതത്തിന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ ജലവിഭവ വകുപ്പിന് കീഴിലുള്ള മറ്റ് പല ഇറിഗേഷന്‍ പദ്ധതികളും ഇതേ കമ്പനി തന്നെയാണ് ഏറ്റെടുത്തതെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പരാതിക്കാരന്‍, ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍, കരാര്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനി അധികൃതര്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചും നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചുമാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയില്‍ പ്രാഥമികമായ കരാര്‍ ഒപ്പിടല്‍ അല്ലാതെ, പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് കമ്പനി പണമടയ്ക്കുവാനോ മറ്റ് നിര്‍മാണ നടപടികളുമായി മുന്നോട്ട് പോകുവാനോ തയ്യാറായിരുന്നില്ല എന്ന് വ്യക്തമായി. സാമ്പത്തിക ഇടപാടുകളോ മറ്റ് അഴിമതികളോ നടക്കാത്തതിനാല്‍ റോഷിയെ പ്രതികൂലമായി ബാധിക്കുന്ന തെളിവുകളൊന്നും ഈ ഘട്ടത്തില്‍ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow