ഇരട്ടയാര്‍ പഞ്ചായത്തില്‍ പച്ചക്കറി തൈ വിതരണം ചെയ്തു
ഇരട്ടയാര്‍ പഞ്ചായത്തില്‍ പച്ചക്കറി തൈ വിതരണം ചെയ്തു
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ ഞാറ്റുവേലയോട് അനുബന്ധിച്ച് പച്ചക്കറി തൈ വിതരണം ചെയ്തു. പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. മുന്‍ഗണനാ ക്രമത്തിലെത്തിയ നൂറ് പേര്‍ക്കാണ് തക്കാളി, പയര്‍, ചീനി, ബ്രൊക്കോളി, പാവല്‍ തുടങ്ങി എട്ട് ഇനം തൈകള്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജോ ഇലന്തൂര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പ്രീജി, സ്മിത പി എസ്, കൃഷി അസിസ്റ്റന്റുമാരായ ഷക്കീല ടി യു, ബിന്‍സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?