വണ്ടൻമേട് കറുവാക്കുളത്ത് ഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
വണ്ടൻമേട് കറുവാക്കുളത്ത് ഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ഇടുക്കി: വണ്ടൻമേട് കറുവാക്കുളത്ത് സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തി മൂന്ന് ദിവസത്തെ പഴക്കമുള്ളതായി കരുതപ്പെടുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്ന് സംശയിക്കുന്നതായി വണ്ടൻമേട് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 10 ഓടെയാണ് ഏലത്തോട്ടത്തിലെ കൈത്തോട്ടിൽ മൃതദേഹം കിടക്കുന്നതായി തൊഴിലാളികൾ കണ്ടെത്തിയത്. ഉടൻതന്നെ മാനേജ്മെന്റിനെയും പൊലീസിനെയും വിവരമറിയിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
What's Your Reaction?