ബൈക്ക് യാത്രികന്റെ ദേഹത്തേയ്ക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണു: സംഭവം കട്ടപ്പനയില്‍
ബൈക്ക് യാത്രികന്റെ ദേഹത്തേയ്ക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണു: സംഭവം കട്ടപ്പനയില്‍
ഇടുക്കി: ബൈക്കില്‍ യാത്ര ചെയ്യവെ യുവാവിന്റെ ദേഹത്തേയ്ക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞെങ്കിലും യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 5.45ഓടെ കട്ടപ്പന ഗവ. കോളേജ് റോഡിലാണ് അപകടം. കട്ടപ്പന സ്വദേശിയായ യുവാവ് വെള്ളയാംകുടിയില്‍നിന്ന് കോളേജ് റോഡിലൂടെ വരുന്നതിനിടെയാണ് വൈദ്യുതി കമ്പി പൊട്ടി ദേഹത്ത് പതിച്ചത്. പെട്ടെന്ന് വാഹനം നിയന്ത്രണം നഷ്ടമായി റോഡില്‍ മറിയുകയായിരുന്നു. വൈദ്യുതി കമ്പി ബൈക്കില്‍ ചുറ്റിയതോടെ യുവാവ് കെഎസ്ഇബി ഓഫീസില്‍ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഈ റൂട്ടിലെ ലൈനുകള്‍ ഓഫാക്കി. ജീവനക്കാര്‍ സ്ഥലത്തെത്തി പൊട്ടിവീണ ലൈന്‍ എടുത്തുമാറ്റിയതോടെ യുവാവ് ബൈക്കുമായി മടങ്ങി.
What's Your Reaction?