വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മലേറിയ സ്ഥീരികരിച്ചു: എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് സ്‌ക്രീനിങ് ക്യാമ്പ് നടത്താന്‍ തീരുമാനം
വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മലേറിയ സ്ഥീരികരിച്ചു: എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് സ്‌ക്രീനിങ് ക്യാമ്പ് നടത്താന്‍ തീരുമാനം
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മലേറിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്നു പിടിക്കാതിരിക്കാനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. രോഗം സ്ഥിരീകരിക്കുന്നതിനുവേണ്ടിയും മുന്‍കരുതലിനുവേണ്ടിയും എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് സ്‌ക്രീനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതുകൂടാതെ അതിഥി തൊഴിലാളികളുടെ ലിസ്റ്റ് പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ക്ക് കൃത്യമായി നല്‍കണമെന്നും അതിഥി തൊഴിലാളികള്‍ മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും നിര്‍ദേശിച്ചു. പരിശോധന ഫലം വന്നതിനുശേഷം മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശിച്ചു. ഇതോടൊപ്പം അനധികൃതമായി മാലിന്യം ജലാശയത്തിലേക്ക് വലിച്ചെറിയുന്നത് തടയാനും നടപടി സ്വീകരിക്കും. വൈസ് പ്രസിഡന്റ് ടി സുഭാഷ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ സെല്‍വത്തായി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി സുന്ദര്‍രാജ്, പഞ്ചായത്തംഗങ്ങളായ ഗീത നെസൈയ്യന്‍, ആന്റണി ചാക്കോ, ദിവ്യ പി, വാണിപ്രിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയമോള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?