രാജാക്കാട് എന്‍ആര്‍സിറ്റിയിലെ തോട്ടത്തില്‍നിന്ന് 300 കിലോ പച്ചഏലക്ക മോഷ്ടിച്ചു

രാജാക്കാട് എന്‍ആര്‍സിറ്റിയിലെ തോട്ടത്തില്‍നിന്ന് 300 കിലോ പച്ചഏലക്ക മോഷ്ടിച്ചു

Aug 7, 2026 - 15:04
 0
രാജാക്കാട് എന്‍ആര്‍സിറ്റിയിലെ തോട്ടത്തില്‍നിന്ന് 300 കിലോ പച്ചഏലക്ക മോഷ്ടിച്ചു
This is the title of the web page

ഇടുക്കി: വില വര്‍ധിച്ചതോടെ ഹൈറേഞ്ചില്‍ ഏലക്കായ മോഷണം വ്യാപാകമാകുന്നു. രാജാക്കാട് എന്‍ആര്‍സിറ്റിയിലെ തോട്ടത്തില്‍നിന്ന് 300 കിലോ ഏലക്കായ മോഷ്ടിച്ച് കടത്തി. സ്ഥല ഉടമ തമിഴ്‌നാട്ടിലെ വീട്ടില്‍പോയ സമയം നോക്കിയാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച വിളവെടുക്കാന്‍ തൊഴിലാളികളെത്തിയപ്പോളാണ് മോഷണം നടന്നതായി അറിഞ്ഞത്. കാലാവസ്ഥ വ്യതിയാനവും. ഉല്‍പ്പാദന കുറവും രോഗ കീടബാധയുമെല്ലാം കര്‍ഷകര്‍ക്ക് പ്രതിസന്ധി ആകുന്ന സാഹചര്യത്തിലാണ് മോഷണവും വ്യാപകമാകുന്നത്. വീട്ടില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറ കണ്ണുകളും വെട്ടിച്ചാണ് മോഷണം നടത്തിയത്. കടകളില്‍ പച്ച ഏലക്കായ എടുക്കുന്നതും മോഷണം വര്‍ധിക്കാന്‍ കാരണമായതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് വായ്പയും മറ്റുമെടുത്ത് ഏലം കൃഷിയുമായി മുമ്പോട്ട് പോകുന്ന കര്‍ഷകരുടെ അധ്വാനം മോഷ്ടാക്കള്‍ കവരുന്നതും കര്‍ഷകരെ കടബാധ്യതയിലേയ്ക്കും തള്ളിവിടുന്നു. സംഭവവുമായി ബന്ധപ്പെട്ട് അരുണ്‍കുമാര്‍ രാജാക്കാട് പൊലീസില്‍ പരാതി നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow