കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ 22ന് ഇരട്ടയാറില്‍
കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ 22ന് ഇരട്ടയാറില്‍

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി 22ന് രാവിലെ 11ന് ഇരട്ടയാര്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്യും. ഇരട്ടയാര്‍ മണ്ഡലം പ്രസിഡന്റ് ജോയി എട്ടാനി അധ്യക്ഷനാകും. സ്വര്‍ണ്ണ പണയത്തിന്‍മേല്‍ നല്‍കി വന്ന കാര്‍ഷിക വായ്പാ 2 ലക്ഷം ആക്കാനുള്ള ഉത്തരവ് പിന്‍വലിക്കുക, ലോക ബാങ്ക് കര്‍ഷകര്‍ക്ക് അനുവദിച്ച 139.64 കോടി രൂപ ലഭ്യമാക്കുക, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യുക, വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃഷി ഭൂമിയില്‍ കടന്നുകയറിയുള്ള ഗുണ്ടായിസം അവസാനിപ്പിക്കുക, നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, ജലാശയങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ പരിധിയിലാക്കിയ നടപടി അവസാനിപ്പിക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് മനുഷ്യ ജീവന്‍ സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ധര്‍ണ നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡഡലം പ്രസിഡന്റ് ജോയി എട്ടാനി, അജയ് കളത്തൂകുന്നേല്‍, കുട്ടിയച്ചന്‍ വേഴപ്പറമ്പില്‍, സാബു പൂവത്തുങ്കല്‍, കുഞ്ഞിക്കുട്ടന്‍ കാനത്തില്‍, ജോസ്‌കുട്ടി മഠത്തിപ്പറമ്പില്‍, ബേബി എണ്ണശേരില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






