കിഴക്കേമാട്ടുക്കട്ടയില്‍ വേനല്‍മഴയില്‍ ഇടിമിന്നലേറ്റ് പശു ചത്തു
കിഴക്കേമാട്ടുക്കട്ടയില്‍ വേനല്‍മഴയില്‍ ഇടിമിന്നലേറ്റ് പശു ചത്തു

ഇടുക്കി: അയ്യപ്പന്‍കോവില്‍ മേഖലയില്‍ വെള്ളിയാഴ്ച പെയ്ത വേനല്‍ മഴയില്‍ ഇടിമിന്നിലേറ്റ് പശു ചത്തു. കിഴക്കേമാട്ടുക്കട്ട കളപ്പുരക്കല്‍ രാജു തോമസിന്റെ പശുവാണ് ചത്തത്. കൂടാതെ കൃഷിനാശവും ഉണ്ടായി. വെള്ളിയാഴ്ച വൈകിട്ട് 5ഓടെയാണ് സംഭവം. രാജുവിന്റെ വീടിന്റെ വയറിങ് പൂര്‍ണമായും കത്തി നശിക്കുകയും ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 75,000 രൂപയോളം നാശനഷ്ടം ഉണ്ടായതായി രാജു പറയുന്നു. സംഭവ സമയത്ത് രാജുവും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.
What's Your Reaction?






