തൊമ്മന്‍കുത്ത് നാരങ്ങാനത്തെ കുരിശ് നീക്കിയ സംഭവത്തില്‍ കാളിയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് വിശ്വാസികള്‍ മാര്‍ച്ച് നടത്തി
തൊമ്മന്‍കുത്ത് നാരങ്ങാനത്തെ കുരിശ് നീക്കിയ സംഭവത്തില്‍ കാളിയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് വിശ്വാസികള്‍ മാര്‍ച്ച് നടത്തി

ഇടുക്കി: തൊമ്മന്‍കുത്ത് നാരങ്ങാനത്ത് സെന്റ് തോമസ് ഇടവക വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് വനം വകുപ്പ് നീക്കം ചെയ്തതിനെതിരെ കാളിയാര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാളിയാര്‍ ഫെറോനയ്ക്ക് കീഴിലെ 5 ഇടവകയില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.
ജനവാസ മേഖലകളില്‍ വന്യമൃഗ ആക്രമണം വര്‍ധിക്കുമ്പോഴും വനവിസ്തൃതി കൂട്ടാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇതിന് ഉദാഹരണമാണ് കുരിശ് നീക്കം ചെയ്ത പ്രവൃത്തി. കൈവശാവകാശ രേഖയുള്ളതും പട്ടയ അപേക്ഷ നല്‍കിയിട്ടുള്ള ഭൂമിയില്‍നിന്നാണ് വനം വകുപ്പ് കുരിശ് നീക്കം ചെയ്തതെന്ന് വിശ്വാസികള്‍ പറയുന്നു. വനം - റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷനില്‍ വനഭൂമി എന്ന് കണ്ടെത്തിയതിനാലാണ് കുരിശുപൊളിച്ചതെന്നായിരുന്നു വനം വകുപ്പ് നല്‍കിയ വിശദീകരണം. വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ജോയിന്റ് വെരിഫിക്കേഷന്‍ നടത്തിയിട്ടില്ലെന്നും പട്ടയ സാധ്യതയുള്ള മേഖലയാണെന്നും നാട്ടുകാര്‍ വാദിക്കുന്നു. സര്‍ക്കാര്‍ വാര്‍ഷിക പരിപാടിക്കായി മുഖ്യമന്ത്രി ജില്ലയില്‍ എത്തിയപ്പോള്‍ കുരിശ് നീക്കം ചെയ്ത വിഷയം അടക്കം ധരിപ്പിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
What's Your Reaction?






