അടിമാലിയിലെ മണ്ണിടിച്ചില്‍: ദേശീയപാതയിലെ മണ്ണ് നീക്കിത്തുടങ്ങി  

അടിമാലിയിലെ മണ്ണിടിച്ചില്‍: ദേശീയപാതയിലെ മണ്ണ് നീക്കിത്തുടങ്ങി  

Nov 1, 2025 - 14:25
 0
അടിമാലിയിലെ മണ്ണിടിച്ചില്‍: ദേശീയപാതയിലെ മണ്ണ് നീക്കിത്തുടങ്ങി  
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷംവീട് ഭാഗത്ത് മണ്ണിടിച്ചിലിനെ തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കല്‍ നടപടി തുടങ്ങി. ദേശീയപാത അതോറിറ്റിയുടെ നിരീക്ഷണത്തില്‍ കരാര്‍ കമ്പനിയാണ് മണ്ണ് നീക്കുന്നത്. ഏതാനും ദിവസത്തിനകം ദേശീയപാതയിലേക്ക് ഇടിഞ്ഞെത്തിയ മണ്ണ് പൂര്‍ണമായി നീക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ്  മണ്ണിടിച്ചിലുണ്ടായത്. നിര്‍മ്മാണ ജോലികള്‍ നടന്നിരുന്ന പാതയോരത്തുനിന്ന് വലിയ മലയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. അടിമാലി ടൗണില്‍നിന്ന്ം കൂമ്പന്‍പാറയില്‍ നിന്നും ഇടവഴികളിലൂടെയാണ് നിലവില്‍ ഗതാഗതം പുനഃക്രമീകരിച്ചിട്ടുള്ളത്. ദുരന്തശേഷം മണ്ണ് നീക്കാന്‍ കരാര്‍ കമ്പനി ശ്രമം നടത്തിയിരുന്നെങ്കിലും തങ്ങളുടെ പുനരധിവാസ കാര്യത്തില്‍ തീരുമാനമാകാതെ മണ്ണ് നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍. വെള്ളിയാഴ്ച രാത്രി കലക്ടര്‍ നേരിട്ട് അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി കുടുംബങ്ങളുമായി സംസാരിക്കുകയും കുടുംബങ്ങളുടെ ആശങ്കകളില്‍ പരിഹാരമാര്‍ഗം ഉറപ്പുനല്‍കുകയും ചെയ്തു. മണ്ണ് മാറ്റിയ ശേഷം സ്ഥലത്തിന്റെ ഘടന പരിശോധിക്കും. പിന്നീടാകും സംരക്ഷണ ഭിത്തി നിര്‍മാണമടക്കമുള്ള മറ്റ് നടപടിക്രമങ്ങളിലേയ്ക്ക് കടക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow