ഭൂനിയമ ഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം: ഇടുക്കിയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഭൂനിയമ ഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം: ഇടുക്കിയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

Aug 27, 2025 - 15:46
 0
ഭൂനിയമ ഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം: ഇടുക്കിയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ഇടുക്കി: ഭൂപതിവ് നിയമത്തിലെ ചട്ടങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ ഉള്‍പ്പെടെ മലയോര ജനതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 63 വര്‍ഷമായി ഹൈറേഞ്ചിലെ കര്‍ഷകരെ അലട്ടിയിരുന്ന പട്ടയ പ്രശ്നങ്ങള്‍ക്കാണ് ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ അറുതിയാകുന്നത.് ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകള്‍ അനുഭാവപൂര്‍വം കേട്ട മുഖ്യമന്ത്രി പിണറായി വിജയനോടും റവന്യൂ മന്ത്രി കെ രാജനോടും ജില്ലയിയിലെ ജനങ്ങള്‍ എക്കാലവും നന്ദിയുള്ളവരായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഇതോടെ പാലിക്കപ്പെടുന്നത്. സബ്ജക്ട് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ സെപ്റ്റംബര്‍ 14ന് കേരള നിയമസഭ പാസാക്കിയ കേരള ഭൂപതിവ് (ഭേദഗതി) നിയമം ഏറെ നാള്‍ പിടിച്ചു വച്ചതിനുശേഷമാണ് അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചത്. പട്ടയം ലഭിച്ച ഭൂമിയില്‍ പൂര്‍ണമായ ഉടമസ്ഥാവകാശം ലഭ്യമാകാത്ത ജനതയുടെ വേദന എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞ ജനകീയ സര്‍ക്കാരിന്റെ ഇടപെടലാണ് നിയമത്തിലേക്ക് നയിച്ചത്. ചട്ടങ്ങള്‍ തയാറാക്കുന്ന ഘട്ടത്തില്‍ ഇടുക്കിയിലെ ജനത നേരിടുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി കെ രാജനെയും പലതവണ നേരില്‍ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗത്തില്‍ വിഷയം വന്നപ്പോള്‍ നിര്‍ദേശിച്ച ഭേദഗതികളാണ് ഏറ്റവും ഒടുവിലായി വിഷയത്തില്‍ നടത്തിയ ഇടപെടല്‍. ജനങ്ങള്‍ക്ക് ഭൂമി ക്രമവല്‍കരിക്കുന്നതിന് ബുദ്ധിമുട്ട് പരമാവധി കുറക്കുന്നതിനും ചട്ടങ്ങളിലുടെ കഴിയും. 1500 ചതുരശ്ര അടി വരെയുള്ള വീടുകള്‍ ഫീസീടാക്കാതെ ക്രമപ്പെടുത്താമെന്നായിരുന്നു ആദ്യനിര്‍ദേശം. വീടുകള്‍ വലിപ്പം നോക്കാതെ ക്രമപ്പെടുത്തണമെന്നതടക്കം മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി അന്തിമചട്ടം തയാറാക്കിയ ഇരുവരോടുമുള്ള നന്ദി ഈ ഘട്ടത്തില്‍ പ്രകടിപ്പിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഭേദഗതി ബില്‍ പാസാകുന്നതിന് കാരണമായതെന്ന് നിസംശയം പറയാം. റവന്യൂ മന്ത്രി കെ രാജന്റെ ശക്തമായ ഇടപെടലും മുന്‍ മന്ത്രി എം എം മണിയും ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വവും വിവിധ ഘട്ടങ്ങളില്‍ നിര്‍ണായക ഇടപെടലുകളാണ് നടത്തിയതെന്നും സ്മരിക്കാതെ വയ്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow