നെടുങ്കണ്ടം ഉപജില്ലാ ശാസ്ത്രമേള: ചെമ്മണ്ണാര്‍, നെടുങ്കണ്ടം, വണ്ടന്‍മേട് സ്‌കൂളുകള്‍ ജേതാക്കള്‍
നെടുങ്കണ്ടം ഉപജില്ലാ ശാസ്ത്രമേള: ചെമ്മണ്ണാര്‍, നെടുങ്കണ്ടം, വണ്ടന്‍മേട് സ്‌കൂളുകള്‍ ജേതാക്കള്‍

ഇടുക്കി: നെടുങ്കണ്ടം ഉപജില്ലാ ശാസ്ത്രമേളയില്‍ എല്‍പി, എച്ച്എസ് വിഭാഗങ്ങളില്‍ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂളും യുപി വിഭാഗത്തില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളും എച്ച്എസ്എസ് വിഭാഗത്തില്‍ വണ്ടന്‍മേട് എംഇഎസ് സ്‌കൂളും ജേതാക്കളായി.
രാമക്കല്‍മേട് സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി വാവച്ചന്‍ ഉദ്ഘാടനംചെയ്തു. നെടുങ്കണ്ടം എഇഒ ജെന്‍സിമോള്‍ അധ്യക്ഷയായി. ഉപജില്ലയിലെ 89 സ്‌കൂളുകളില്‍ നിന്നായി 650 വിദ്യാര്‍ഥികള്‍ മത്സരിച്ചു. പരിസര നിരീക്ഷണം, സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍, റിസര്‍ച്ച് പ്രൊജക്ടുകള്‍, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ് ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
What's Your Reaction?






