സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു
സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു

ഇടുക്കി: സേനാപതി മാര്‍ ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ലൈബ്രറിയിലേക്ക് അധ്യാപികയും എഴുത്തുകാരിയുമായ സൗമ്യ ചന്ദ്രശേഖരന്റെ വീടു പൂക്കുമ്പോള്‍ എന്ന പുസ്തകം കൈമാറി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. മാനേജര്‍ ഫാ. എല്‍ദോസ് പോള്‍ പുല്‍പ്പറമ്പില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ബിനു പോള്‍, പിടിഎ പ്രസിഡന്റ് സിജോ എ പി, ഹെഡ്മിസ്ട്രസ് ഡെയ്‌സി മാത്യു, സെന്റ് ജോര്‍ജ് യാക്കോബിറ്റ് ചര്‍ച്ച് ട്രസ്റ്റി അജില്‍ ബേബി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ധന്യ എസ് നായര്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






