കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവലയിലെ സോളാര്‍ ഫെന്‍സിങ് നശിപ്പിക്കാന്‍ ശ്രമം
കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവലയിലെ സോളാര്‍ ഫെന്‍സിങ് നശിപ്പിക്കാന്‍ ശ്രമം

ഇടുക്കി: കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവലയിലെ സോളാര്‍ ഫെന്‍സിങ് സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഫെന്‍സിങ്ങിന്റെ കേബിള്‍ എര്‍ത്തുകമ്പിയുമായി വയര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ച് ബാറ്ററിയുടെ ചാര്‍ജ് ഇല്ലാതാക്കി. മറ്റപ്പള്ളി പ്രൈമറി റെസ്പോണ്‍സ് ടീം ചാര്‍ജില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ചിയാര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി പി അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റൊരു ബാറ്ററി എത്തിച്ച് ഫെന്‍സിങ് പ്രവര്‍ത്തനക്ഷമമാക്കി. വന്യമൃഗശല്യം തടയാന്‍ സ്ഥാപിച്ചിരിക്കുന്ന ഫെന്‍സിങ് നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് വനം വകുപ്പിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






