കട്ടപ്പന ബിആര്‍സിയുടെ സഹവാസ ക്യാമ്പ് സമാപിച്ചു
കട്ടപ്പന ബിആര്‍സിയുടെ സഹവാസ ക്യാമ്പ് സമാപിച്ചു
ഇടുക്കി: കട്ടപ്പന ബിആര്‍സിയുടെ സഹവാസ ക്യാമ്പ് സമാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് ആത്മവിശ്വാസം വളര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. സര്‍ഗവേദി, രുചി മേളം, നിറച്ചാര്‍ത്ത്, തുടിതാളം, ക്യാമ്പ്ഫയര്‍, നാടക അവതരണം എന്നീ കലാകായിക പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി നടത്തി. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് പിആര്‍ഒ ജോര്‍ജ് തോമസ് കുട്ടികള്‍ക്കായുള്ള സമ്മാനം വിതരണം ചെയ്തു. കട്ടപ്പന ബിആര്‍സി ബിപിസി കെ ആര്‍ ഷാജിമോന്‍ അധ്യക്ഷനായി. ഡിഇഒ ആന്‍സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റിട്ടയേര്‍ഡ് ഹയര്‍സെക്കന്‍ഡറി അധ്യാപകനും കൗണ്‍സിലറുമായ ലെനിന്‍ പുളിക്കല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. സെന്‍സ് കുര്യന്‍, ജോസഫ് ജോണി, മാത്യു കെ ജോണ്‍, സോണിയ ജോസഫ്, മീര ജോയ്‌സണ്‍, സിനു സെബാസ്റ്റ്യന്‍, ബിജിമോള്‍ ദേവസ്യ, ഷാന്റി പി ടി, ലിഷമോള്‍ ജേക്കബ്, സൗമ്യ രവീന്ദ്രന്‍, അനശ്വര നിഷാന്ത്, ഏയ്ഞ്ചല്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?