കഞ്ഞിക്കുഴി വാകച്ചുവട്ടില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം: വനപാലകര്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി

കഞ്ഞിക്കുഴി വാകച്ചുവട്ടില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം: വനപാലകര്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി

Jan 3, 2026 - 16:16
 0
കഞ്ഞിക്കുഴി വാകച്ചുവട്ടില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം: വനപാലകര്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ വാകച്ചുവട്ടിലും, വട്ടോന്‍പാറയിലും ഭീതി പരത്തുന്ന അജ്ഞാത ജീവിയെ കണ്ടെത്തുവാന്‍ വനപാലകര്‍ ഡ്രോണ്‍ നീരിക്ഷണം നടത്തി. നഗരംപാറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സന്തോഷ് നേതൃത്വം നല്‍കി. 8 കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം നടത്താന്‍ പറ്റുന്ന ഡ്രോണില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല. വെള്ളിയാഴ്ച  വനംവകുപ്പ് അധികൃതര്‍ ക്യാമറ സ്ഥാപിച്ചെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ ക്യാമറയില്‍ പരിശോധന നടത്താനാകു. മനുഷ്യ സാന്നിധ്യമുള്ള മേഖലയില്‍ വന്യജീവികള്‍ എത്തില്ല എന്നതുകൊണ്ടാണ് മൂന്ന് ദിവസത്തിനുശേഷം ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയി മോന്‍ സണ്ണി, പഞ്ചായത്തംഗങ്ങളായ ഷാജി വാഴക്കാല്ല, ദീപാ ജോസഫ്, ബിന്ദു അഭയന്‍, ഐസന്‍ ജിത്ത്, അരുണ്‍ ദേവസ്യ, അന്നമ്മ ബാബു, എന്നിവര്‍ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow