പൊതുവിദ്യാലയങ്ങളിലെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രവേശനോത്സവം നടത്തി

പൊതുവിദ്യാലയങ്ങളിലെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രവേശനോത്സവം നടത്തി

Jun 9, 2025 - 16:40
Jun 9, 2025 - 17:29
 0
പൊതുവിദ്യാലയങ്ങളിലെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രവേശനോത്സവം നടത്തി
This is the title of the web page

ഇടുക്കി: യുവജനങ്ങള്‍ക്ക് ആധുനിക തൊഴില്‍ സാധ്യതയുടെ അറിവും നൈപുണ്യവും നല്‍കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളില്‍ ആരംഭിച്ച സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രവേശനോത്സവം നടത്തി. രാജകുമാരി ഗവ വൊക്കെഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍ കുമാര്‍ ഉദ്്ഘാടനം ചെയ്തു. 
കേരള സര്‍ക്കാര്‍ പൊതുവിദ്യഭ്യാസ വകുപ്പിന്റെ കീഴില്‍ 15 - 23 വയസ്സ് വരെയുള്ള യുവതി യുവാക്കള്‍ക്കുവേണ്ടിയാണ് പദ്ധതി. മികച്ച തൊഴില്‍ അവസരമൊരുക്കുക, തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ പരിശീലിപ്പിക്കുക, കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നിവയാണ് 
ലക്ഷ്യങ്ങള്‍. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. അവധി ദിവസങ്ങളിലായി സൗജന്യ പരിശീലനവും  50 സീറ്റുകളില്‍ രണ്ട് കോഴ്‌സുകളും പരിശീലിക്കാം. സ്്കൂള്‍ പ്രിന്‍സിപ്പൽ എ സി ഷിബി, പിറ്റിഎ പ്രസിഡന്റ് സ്മിത പൗലോസ്, പിറ്റിഎ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow