അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അധ്യാപക ദിനം ആഘോഷിച്ചു
അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അധ്യാപക ദിനം ആഘോഷിച്ചു
ഇടുക്കി: അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അധ്യാപക ദിനാഘോഷം നടത്തി. ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം തങ്കരാജ് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ സുകുമാരന്‍ ചിറ്റിലശേരിക്ക് ആദ്യ ദീപം തെളിയിച്ചുനല്‍കി. തുടര്‍ന്ന് അദ്ദേഹം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തെളിദീപം പകര്‍ന്നുനല്‍കി. കൂട്ടായ്മ രക്ഷാധികാരി ബാബു സുരഭി അധ്യക്ഷനായി.
ഹെഡ്മാസ്റ്റര്‍ എം തങ്കരാജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പി കെ അപ്പുക്കുട്ടന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയമോള്‍ സാബു, ശോഭ ബൈജു, അംഗങ്ങളായ ഷീബ ജോര്‍ജ്, അശ്വതി കെ എ, കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് സണ്ണി പി ജോണ്‍, വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍, പൊതുപ്രവര്‍ത്തകരായ മാനുവല്‍ മാടപ്പള്ളിമറ്റം, ജോസുകുട്ടി മാത്യു, ഷിബു തോമസ്, സോവിന്‍ ആക്കിലേട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?