വെണ്‍മണി ഇഞ്ചപ്പാറക്കവലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വെണ്‍മണി ഇഞ്ചപ്പാറക്കവലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Sep 5, 2026 - 17:25
 0
വെണ്‍മണി ഇഞ്ചപ്പാറക്കവലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
This is the title of the web page

ഇടുക്കി: ആലപ്പുഴ - മധുര സംസ്ഥാന പാതയില്‍ വെണ്‍മണി ഇഞ്ചപ്പാറക്കവലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പെട്ടിക്കടയും തകര്‍ത്ത് താഴ്ചയിലക്ക് പതിച്ചു. കാറിലുണ്ടായിരുന്ന മുന്‍ ഇടുക്കി തഹസില്‍ദാറും കുടുംബവും കടയുടമയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവരെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. റോഡിന് സംരക്ഷണ വേലിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടെ അപകടം സ്ഥിരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡരികുകളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ളവര്‍ പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നതെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow