മരിയന്‍ തീര്‍ഥാടനകേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയില്‍ എട്ടാമിടതിരുനാള്‍ ആഘോഷിച്ചു
മരിയന്‍ തീര്‍ഥാടനകേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയില്‍ എട്ടാമിടതിരുനാള്‍ ആഘോഷിച്ചു
ഇടുക്കി: പ്രശസ്ത മരിയന്‍ തീര്‍ഥാടനകേന്ദ്രം രാജകുമാരി ദൈവമാതാ പള്ളിയില്‍ എട്ടാമിടതിരുനാള്‍ ആഘോഷിച്ചു. എട്ടുനോമ്പാചരണത്തിന്റെയും പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിന്റെയും സമാപനമായാണ് തിരുനാള്‍ ആഘോഷം നടത്തിയത്. നിരവധി ഭക്തജങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവിധ ദിവസങ്ങളിലായി സിറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍, ഇടുക്കി രൂപത മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ രൂപത മുന്‍ സഹായ മെത്രാന്‍ മാര്‍. ജേക്കബ് മുരിക്കന്‍ എന്നിവര്‍ തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു. മലങ്കര റീത്തിലും, ലത്തീന്‍ റീത്തിലും, തമിഴ് റീത്തിലുമുളള കുര്‍ബാനകള്‍ വിവിധ ദിവസങ്ങളിലായി നടത്തി. സെപ്റ്റംബര്‍ 6ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ നടന്ന അഞ്ചാമത് ഇടുക്കി രൂപത മരിയന്‍ തീര്‍ഥാടനത്തില്‍ വിവിധ ഇടവകളില്‍ നിന്നുമായി ആയിരകണക്കിന് ഭക്തര്‍ പങ്കെടുത്തു. ഫാ. ജെഫിന്‍ ഏലിവാലാങ്കില്‍, ഫാ. ജോര്‍ജ് പാട്ടത്തേകുഴി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാനയും സന്ദേശവും നല്‍കി. പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവക്കുശേഷം സമാപനാശീര്‍വാദത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. വികാരി മോണ്‍സി. ജോസ് നരിതൂക്കില്‍, സഹവികാരിമാരായ ഫാ.ജോബി മാതാളികുന്നേല്‍, ഫാ. അലക്‌സ് ചേന്നംകുളം, കൈക്കാരന്മാരായ ബേബി തറപ്പേല്‍, ജെയ്‌സണ്‍ അങ്ങാടിയത്ത്, ജോയി പുതിയേടത്ത്, ബെന്നി പറപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

