മൂങ്കലാര്‍ ഉമറുല്‍ ഫാറൂഖ് നമസ്‌കാര പള്ളിയുടെ ഉദ്ഘാടനം നടത്തി
മൂങ്കലാര്‍ ഉമറുല്‍ ഫാറൂഖ് നമസ്‌കാര പള്ളിയുടെ ഉദ്ഘാടനം നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പരിപാലനത്തിനുള്ള ഒന്നാം ഡിവിഷനിലെ നവീകരിച്ച ഉമറുല്‍ ഫാറൂഖ് നമസ്‌കാര പള്ളിയുടെ ഉദ്ഘാടനം നടന്നു. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ജനറല്‍ സെക്രട്ടറിയും ആലുവ ടൗണ്‍ ജുമാ മസ്ജിദ് ഇമാമുമായ മൗലവി അലിയാര്‍ ഖാസിമി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. കേരള ജമായത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഒന്നരലക്ഷം ഫലവൃക്ഷതൈകള്‍ നടുക എന്ന പദ്ധതിയുടെ പീരുമേട് താലൂക്ക് തല ഉദ്ഘാടനവും നടത്തി. മുങ്കലാര്‍ ഇമാം മുഹിതന്‍ മൗലവി അധ്യക്ഷനായി. ജനാബ് നൗഷാദ് മുഹമ്മദ് മേക്കേല്‍, വിവിധ ജമാഅത്ത് ഫെഡറേഷന്‍ ഭാരവാഹികളായ ജനാബ് ജാഫര്‍, അബ്ദുല്‍ വഹാബ്, ജനാബ് അബ്ദുള്‍ സലാം നജ്മി, മുഹിദിന്‍ മൗലവി, കറുപ്പുപാലം ഷിയാസ് മന്നാനി എച്ച്എംഎല്‍ മാനേജര്‍ ബെന്നി, പഞ്ചായത്തംഗം ശിവന്‍കുട്ടി, സിപിഐ ചെങ്കര ലോക്കല്‍ കമ്മിറ്റിയംഗം കുഞ്ഞുമോന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍, ബിഎംഎസ് മൂങ്കലാര്‍ കമ്മിറ്റി പ്രസിഡന്റ് തമിഴ് സെല്‍വം, അബ്ദുള്‍ സമദ്, കബീര്‍ താന്നിമൂട്ടില്‍, ഷറഫുദ്ദീന്‍ സഖാഫി ചെങ്കര എന്നിവര്‍ സംസാരിച്ചു. തമിഴ്‌നാട് സ്വദേശിയുടെ പണവും സ്വര്‍ണവും അടങ്ങുന്ന ബാഗ് തിരികെ നല്‍കി മാതൃകയായ കുമളി ജമാത്ത് കമ്മിറ്റിയംഗവും വ്യാപാരിയുമായ മുഹമ്മദ് ഇഖ്ബാലിനെ വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്‍ ആദരിച്ചു.
What's Your Reaction?