ചെക്കുഡാമില്‍ നീന്തുന്നതിനിടെ അപകടം: മരിച്ചത് പത്തിനിപ്പാറ സ്വദേശി അനന്ദു കൃഷ്ണന്‍
ചെക്കുഡാമില്‍ നീന്തുന്നതിനിടെ അപകടം: മരിച്ചത് പത്തിനിപ്പാറ സ്വദേശി അനന്ദു കൃഷ്ണന്‍
ഇടുക്കി: നെടുങ്കണ്ടം പാമ്പാടുംപാറ പത്തിനിപ്പാറയില്‍ ചെക്കുഡാമില്‍ വീണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി മരിച്ചു. പത്തിനിപ്പാറ കൊച്ചിടത്തിനാട് രാജേഷ്- രാജി ദമ്പതികളുടെ മകന്‍ അനന്ദു കൃഷ്ണന്‍(16) ആണ് മരിച്ചത്. ശനി ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് അപകടം. അനന്ദുവും 3 സുഹൃത്തുക്കളും വീടിന് സമീപമുള്ള ചെക്കുഡാം കാണാനെത്തിയിരുന്നു. നീന്തല്‍ അറിയാമെന്നുപറഞ്ഞ് വെള്ളത്തിലേക്ക് ചാടിയ അനന്ദു പൊങ്ങിവരാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പ്രദേശവാസികളെ വിവരമറിറിയിച്ചു. ഇവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നെടുങ്കണ്ടം അഗ്നിരക്ഷാസേന ഒന്നര മണിക്കൂര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്താനായത്. കല്ലാറിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നെടുങ്കണ്ടം ദീപ്തി കോളേജ് വിദ്യാര്‍ഥിയാണ്. ഏക സഹോദരി സ്വാതി. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
What's Your Reaction?

