ദേവപ്രിയയ്ക്ക് എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്റെ അനുമോദനം
ദേവപ്രിയയ്ക്ക് എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്റെ അനുമോദനം
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ കാല്‍വരിമൗണ്ട് സ്വദേശിനി ദേവപ്രിയ ഷൈബുവിനെ എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ അനുമോദിച്ചു. യൂണിയന്‍ പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി. സെക്രട്ടറി സുരേഷ് കോട്ടക്കയ്കത്ത്, വൈസ് പ്രസിഡന്റ് കെ ബി സെല്‍വം, യൂണിയന്‍ കൗണ്‍സിലര്‍ മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമറ്റം, മഹേന്ദ്രന്‍ ശാന്തി, ജോമോന്‍ കണിയാംകുടി, ഷീല രാജീവ്, പ്രീത ബിജു, മിനി സജി എന്നിവര്‍ സംസാരിച്ചു. ദേവപ്രിയയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
What's Your Reaction?

