കരാറുകാര്‍ പ്രതിസന്ധിയില്‍: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

കരാറുകാര്‍ പ്രതിസന്ധിയില്‍: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Feb 27, 2024 - 17:32
Jul 9, 2024 - 18:01
 0
കരാറുകാര്‍ പ്രതിസന്ധിയില്‍: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
This is the title of the web page

ഇടുക്കി: കേരളത്തിലെ കരാറുകാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പീരുമേട് താലൂക്ക് കമ്മിറ്റി. ഇടത്തരക്കാരായ കരാറുകാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. 9 മാസത്തിലേറെയായി ബില്ലുകള്‍ മാറുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നവര്‍ ഭീമമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിര്‍മാണ സമഗ്രികള്‍ കിട്ടാത്തതുമൂലം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നു.

ബില്ലുകള്‍ മാറിക്കിട്ടാത്തതിനാല്‍ മറ്റ് ടെന്‍ഡറുകള്‍ ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ജനപ്രതിനിധികള്‍ സമീപിക്കുന്നുണ്ടെങ്കിലും പണമില്ലാത്താത്തതിനാല്‍ നിസഹായരാണ്. കരാര്‍ മേഖലയിലെ പ്രതിസന്ധി മൂലം പല ചെറുകിട കരാറുകാരും മറ്റ് തൊഴില്‍ മേഖലകളെ ആശ്രയിക്കേണ്ട ഗതികേടാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നും താലൂക്ക് പ്രസിഡണ്ട് റോയി ജോസഫ് ആവശ്യപ്പെട്ടു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow