നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം: മൂന്നാര്‍ സെലന്റ് വാലി റോഡ് തകര്‍ന്നു

നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം: മൂന്നാര്‍ സെലന്റ് വാലി റോഡ് തകര്‍ന്നു

Sep 25, 2025 - 13:50
Sep 25, 2025 - 13:59
 0
നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം: മൂന്നാര്‍ സെലന്റ് വാലി റോഡ് തകര്‍ന്നു
This is the title of the web page

ഇടുക്കി: ഒരുവര്‍ഷം മുമ്പ് ബിഎംബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നാര്‍ സെലന്റ് വാലി റോഡ് തകര്‍ന്നു. മൂന്നാറില്‍ 6 കോടി രൂപ ഉപയോഗിച്ചാണ് 19 കിലോമീറ്റര്‍ ദൂരം ആധുനിക നിലവാരത്തില്‍ നവീകരിച്ചത്. റോഡിന്റെ നിര്‍മാണം നിലവാരമില്ലാത്തതാണെന്ന് ആദ്യസമയത്തുതന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. 
വിനോദസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന മീശപ്പുലിമലയിലേക്ക് പോകുന്ന പ്രധാന റോഡാണ് മൂന്നാര്‍ സൈലന്റുവാലി റോഡ്. ആദ്യകാലങ്ങളില്‍ ഇതുവഴി കെഎസ്ആര്‍ടി ബസ് സര്‍വീസ് നടത്തിയിരുന്നു. പ്രളയത്തില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം താറുമായതോടെ ബസ് യാത്ര അവസാനിപ്പിച്ചു. ഇതോടെ തോട്ടം തൊഴിലാളികള്‍ എസ്റ്റേറ്റിലേക്ക് പോകുന്നതിനും വിനോദസഞ്ചാരികള്‍ മീശപ്പുലിമല സന്ദര്‍ശിക്കുന്നതിനും ട്രിപ്പ് ജീപ്പുകളെ ആശ്രയിക്കേണ്ടിവന്നു. പ്രളയം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ കൂട്ടാക്കാതെ വന്നതോടെ തൊഴിലാളികള്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുമായി രംഗത്തെത്തി. ഇതോടെ റോഡിന്റെ പണികള്‍ ഒരുവര്‍ഷം മുമ്പ് പൂര്‍ത്തിയാക്കി. പിന്നീട് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് വീണ്ടും യാത്ര ആരംഭിച്ചു. എന്നാല്‍ മഴ ശക്തമായോതോടെ ചെറുവണ്ടികള്‍ക്കുപോലും ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നിലവാരമില്ലാതെ നിര്‍മാണം പൂര്‍ത്തിയാക്കിയതാണ്   റോഡ് തകരാന്‍ കാരണമെന്നാണ് ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow